മഴപ്പുഞ്ചിരി
മഴനീർമുത്തുകൾ
മണ്ണിനെ ഭ്രാന്തമായി പ്രണയിച്ച
ഒരു കർക്കിടക സന്ധ്യയിലാണ്
എന്നിൽ നിന്നുമിറങ്ങി
നീ നടന്നു നീങ്ങിയത്
തിരിഞ്ഞു നോക്കാതെ…
ഓർമ്മകളുടെ
ഇടനാഴികളിൽ നിറയെ
ഇരുട്ട് പൂത്തിറങ്ങാൻ
തുടങ്ങിയ കാലമാണ്,
നീ വീണ്ടും
എന്നെത്തേടി വന്നത്..
താഴെ വീണ് പൊട്ടിത്തകർന്ന
ഒരു ഹൃദയത്തിന്റെ പാതി
നിന്റെ കൈക്കുമ്പിളിലിരുന്ന്
വിറകൊണ്ടിരുന്നു…
മതിഭ്രമം മാറിയ
മഴയപ്പോൾ
പുഞ്ചിരിക്കാൻ
തുടങ്ങിയിരുന്നു…
ബിന്ദു പത്മകുമാർ
മലയാളം അദ്ധ്യാപിക
ഡീപോൾ സ്കൂൾ
രാജ മുടി, ഇടുക്കി ജില്ല