പഠനോത്സവം

നറുമലരായ്, മുത്തുകൾ, ആദ്യാക്ഷരങ്ങൾ…
പൊൻകണിയായ് പെയ്യുമീ മൃദുമനസ്സിൽ…
കൈരളീ തൻ പ്രഭാകിരണങ്ങൾ…
പ്രശോഭിക്കയെന്നുമീ… വിദ്യാവിഹായസ്സിൽ…

ഭാഷാസമ്പന്നരായ്… പിന്നെ സംസ്കാരമായ്…
പ്രബുദ്ധരായ്… പിന്നെ പ്രസ്ഥാനമായ്…
നവ ഭാവങ്ങളായ്… നവനാളങ്ങളായ്…
നവ വ്യക്തിയായ്… നവ വ്യക്തിത്വമായ്…

ഉയരത്തിലുദിക്കാനായ്… ഉതകുമെന്നുള്ളത്തിൽ…
മതിക്കും പ്രകാശം ജ്വലിക്കും മോഹാഗ്നിയായ്…
പകരനായ് ഞാൻ കൊളുത്തട്ടേ… ഈ പഠനാശ്വമേധം…
എൻ മാതൃഭാഷാപഠനോത്സവം…

ജോയ് അരിക്കാട്ട്
മലയാളം മിഷൻ അദ്ധ്യാപകൻ
കുവൈറ്റ്, എസ്എംസിഎ, ഫഹാഹീൽ

0 Comments

Leave a Comment

Recent Comments

FOLLOW US