നാക്കുടക്കികൾ

ഭാഷ ശരിയായി ഉച്ചരിക്കണമെങ്കിൽ നാക്ക് നല്ലവണ്ണം വഴങ്ങണം. അങ്ങനെ നാക്ക് വഴങ്ങാൻ ഏറ്റവും ഫലപ്രദം നാക്കുടക്കികളെ നാക്ക് ഉടക്കാതെ പറഞ്ഞു പഠിക്കലാണ്. ആദ്യം പറയുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. പലവട്ടം പറയുമ്പോൾ അവ നിങ്ങളുടെ നാക്കിനു വഴങ്ങും. എന്നാൽ കൂട്ടുകാരൊന്നു പറഞ്ഞു നോക്കിയേ. പറഞ്ഞു പഠിച്ചവർ നിങ്ങളുടെ കൂട്ടുകാരുടെയും വീട്ടുകാരുടെയും ഒപ്പം ചേർന്ന് ഒന്ന് മത്സരിച്ച് നോക്കൂ… രസകരമാകും…

01. അലറലോടലറലാണറയിലൊരലാറം
02. അലിവയലുഴുതുഴുന്നു വിതച്ചു
03. അരമനയിലരമതിലിലൊരരയന്നം
04. മുതിരതിന്നാൻ മുതിരരുതു കുതിരേ
05. അലുവാലുവവുലുവ
06. ആടുമാടുകളോടുമാടലോടകമാടും
07. ഇടവഴിലൂടിടറാതോടൂ
08. റോഡിലൂടൊരുലോറി റാലി
09. ഉടുമുണ്ടിൽ ചെളിപുരളരുത്
10. ഉരുളനൊരുരുളിയിലുരുളണൊരുരുള
11. ഉണ്ടരിയുണ്ടരിയുണ്ടയുണ്ട്
12. ഋഷി ഋഷഭം കൃഷി
13. കുളം വരളണരളിവളരണ്
14. ചരലിലുരയുമുരലിലുരിയരി
15. തകിലുമുകിലുതുകില്
16. തുഴ പുഴയിലിഴുകിയൊഴുകി
17. പലക ചിലതു ചിതലെടുത്തു
18. പറവയറനവറാനറയിലിറങ്ങി
19. മലയിലിലയിലൊരെലിവാല്
20. ഇഴഞ്ഞിഴഞ്ഞണലി-
യിലഞ്ഞിത്തണലിലണഞ്ഞു

വിവേക് മുളയറ

0 Comments

Leave a Comment

FOLLOW US