ദിക്ക്


ഇരുളിനെ മാടിയൊതുക്കി

കതിരവൻ പൊങ്ങുന്നു പയ്യേ
അങ്ങു കിഴക്കെ ചെരിവിൽ
ചെന്നിറം പൂക്കുന്നു നീളെ

സന്ധ്യ മയങ്ങുന്ന നേരം
എന്തേ പടിഞ്ഞാറു കാൺമൂ
ചെമ്പട്ടു പാവാട ചാർത്തി
എങ്ങോ മറയുന്നു സൂര്യൻ

തെക്കു നിന്നെത്തുന്ന കാറ്റിൻ
കിന്നാരപ്പാട്ടുകൾ കേൾക്കാൻ
അങ്ങു വടക്കു നിന്നെത്തി
കിന്നരി വെച്ച കിളികൾ .

മാനം മുഴുക്കെ ചരിക്കാൻ
ഒക്കാത്തതെന്തെൻ്റെ സൂര്യാ
ദിക്കുകൾ നാലെണ്ണമല്ലേ
ഒക്കെ നിൻ കാൽച്ചോട്ടിലല്ലേ?

പി.ടി.മണികണ്ഠൻ പന്തലൂർ

0 Comments

Leave a Comment

Recent Comments

FOLLOW US