മഴക്കാലം
കരിമേഘങ്ങൾ മാനത്തൂടെ
വരി വരി വരിയായ് പോകുന്നു
താഴെ കാട്ടിൽ മയിലമ്മ
പീലിവിടർത്തി ചാഞ്ചാടി
പാടവരമ്പിൽ മാക്രികളും
ഗാനാലാപന മേളത്തിൽ
മഴ മഴ മഴ മഴ വന്നെത്തി
കുട്ടികളാർത്തു ചിരിക്കുന്നു
മുത്തുക്കുടയും കുഞ്ഞിക്കുടയും
മഴവില്ലഴകിൽ വിരിയുന്നു
സുന്ദരിയായൊരു മഴയെ പുൽകാൻ
തെക്കൻ കാറ്റും വന്നെത്തി
ചന്നം പിന്നം പെയ്യും മഴയിൽ
പട പട കൊട്ടി ഇടിയമ്മാവൻ
മിന്നൽ വെളിച്ചം പാഞ്ഞെത്തി
പേടിച്ചോടി കുട്ടികളും
പട പട ഇടിയും കുഞ്ഞിക്കാറ്റും
താളം തുള്ളും മഴയും ചേർന്നാൽ
ചുറ്റും ഉത്സവമാഹ്ളാദം.
ശ്രീജ ഗോപാൽ,
മലയാളം മിഷൻ,
ബെസ്താൻ,
സൂറത്ത്, ഗുജറാത്ത്.