കൊറോണക്കാല കവിതകള്‍
തളരുകില്ല നമ്മള്
തകരുകില്ല നമ്മള്
തലയുയര്‍ത്തി നമ്മള്
തനിയെയല്ല നമ്മള്.
ഒറ്റയ്ക്കല്ല നിങ്ങള്‍
ഒപ്പമുണ്ട് ഞങ്ങള്‍
ഒത്തുചേര്‍ന്ന് നമ്മള്
ഒറ്റക്കെട്ടായ് നമ്മള്.
അടുത്തല്ലായെങ്കിലും
അടുപ്പമുണ്ടെപ്പൊഴും
അകലം കാട്ടിയാലും
അകലെയല്ല മാനസം.
വിരുതു കാട്ടും വൈറസ്
അരുത് പേടി, യാശങ്ക
പൊരുതണം കട്ടയ്ക്ക്
കരുതണം നാടിനെ.
അരികിലൊത്തു ചേര്‍ന്നിടാതെ
അതിരുകള്‍ കടന്നിടാതെ
അരുതുകള്‍ മറന്നിടാതെ
അകലമൊക്കെ തീര്‍ത്തിടേണം നാം.
അനേകരെവിടെയൊക്കെയോ
അടി പതറി വീഴവേ
ആരും ഒറ്റയല്ലയെന്ന്
ആദരം സ്മരിക്ക നാം.
ഗിരീഷ് പരുത്തിമഠം