വലുതും ചെറുതും
എത്ര വലുതാണീ വിശ്വം – അതിൽ
എത്ര ചെറുതാണെന്റെ ഭൂമി
എത്ര വലുതാണീ ഭൂമി – അതിൽ
എത്ര ചെറുതാണെന്റെ രാജ്യം
എത്ര വലുതാണീ രാജ്യം – അതിൽ
എത്ര ചെറുതാണെന്റെ നാട്
എത്ര വലുതാണീ നാട് – അതിൽ
എത്ര ചെറുതാണെന്റെ വീട്
എത്ര വലുതാണീ വീട് – അതിൽ
എത്ര ചെറുതെൻ ശരീരം
എത്ര വലുതീ ശരീരം – അതിൽ
എത്ര ചെറുതെൻ മിഴികൾ
ഇത്ര ചെറിയ മിഴിയാൽ ഞാനീ
വിശ്വം മുഴുവൻ കാണും
വിശ്വത്തിനപ്പുറം പോലും ഞാനെൻ
വിസ്മയക്കാഴ്ചകൾ തേടും.
എം വി മോഹനൻ
തുടർപ്രവർത്തനം
1 കവിത ചിത്രങ്ങളിലേക്ക് പകർത്തി നോക്കൂ… ഓരോ ചിത്രത്തിനും ഉചിതമായ അടിക്കുറിപ്പുകൾ നൽകൂ.
2 ഈ പ്രപഞ്ചത്തിലും പ്രപഞ്ചത്തിന് അപ്പുറവും എന്തെല്ലാം വിസ്മയ കാഴ്ചകളാണ് കൂട്ടുകാർക്ക് തേടാനാവുക? ഒന്ന് എഴുതി നോക്കൂ