ഇത്തിരിവെട്ടം

ത്തിരി വെട്ടം മാത്രം മതിയെ-
ന്നുൾത്തമസ്സാകെയകറ്റീടാൻ;
ഒരു കനവിൻ നിഴലാട്ടം മതിയെൻ
കരളിനു വർണ്ണച്ചിറകേകാൻ!
ഒരു നീർമുകിലിനുമാകും മാന-
ത്തൊരു മഴവിൽക്കൊടിയേറ്റീടാൻ;
ഒരു പൂമുകുളം മാത്രം പോരും
വിരിയിക്കാനൊരു മധുമാസം!
ചിരിയും കളിയും മനസ്സിൽ പകരാൻ
വരവായിരവും വാസരവും;
പുൽക്കൊടി പോലും പുഞ്ചിരി തൂകി
പൂവുകൾ കണി വച്ചീടുമ്പോൾ
എന്തിനു കണ്ണീർ തൂകുന്നു നാ-
മെന്തിനു നോവാലുഴലുന്നു?
ഇത്തിരി വെട്ടം മാത്രം മതിയെ-
ന്നുൾത്തമസ്സാകെയകറ്റീടാൻ

സുധി പുത്തൻവേലിക്കര
മലയാളം പാഠശാല അധ്യാപകൻ ബഹ്‌റൈൻ

0 Comments

Leave a Comment

FOLLOW US