അമ്മിയും മിക്‌സിയും

വീട്ടിൽ മൂലയിലൊതുങ്ങി കഴിയും
അമ്മിക്കുട്ടനൊരു മോഹമുണ്ടായി

പഴയതുപോലെ രാജാവായി
അടുക്കളമുറിയിൽ വാഴണമെന്ന്

അങ്ങനെയൊരിക്കൽ അടുക്കള കാണാൻ
അകത്തു കയറി നോക്കിയവൻ

അടുക്കള വിറക്കണ ശബ്‌ദമുണ്ടാക്കി
വിലസുന്നു മിക്‌സി അടുക്കളയിൽ

ചമ്മന്തി തോരൻ ദോശയ്ക്കരച്ചും
പുട്ടുണ്ടാക്കാൻ അരി പൊടിച്ചും

അടുക്കളയിലങ്ങനെ രാജാവായി
ഗ്രാനൈറ്റ് തറയിൽ വാഴുന്നു

വൈദ്യുതി പോണമെന്നാഗ്രഹിച്ച്
കാത്തിരുന്നു എന്നുമവൻ

അങ്ങനെയൊരുനാൾ നാട്ടിലെങ്ങും
കൊറോണ വൈറസ് വന്നെത്തി

പണിയും കൂലിയും വ്യായാമവുമില്ല
ലോകം വീടിന്നുള്ളിലായി

സമയം പോകാൻ വീടിൻ മൂലയിൽ
തിരഞ്ഞു നോക്കി വീട്ടിലൊരാൾ

കണ്ടു മൂലയിൽ വിഷമത്തോടെ
അമ്മിക്കുട്ടനിരിക്കുന്നു

കഷ്ടം തോന്നി അവനെയെടുത്ത്
സുന്ദരനാക്കി തുടച്ചു വച്ചു

ചമ്മന്തിയുടെ കൂട്ടെടുത്ത്
അരച്ചൊന്ന് നോക്കി അസലായി

എന്തൊരു രുചിയാ അമ്മിയിലരച്ച
ചമ്മന്തിയെന്ന് അവർ പറഞ്ഞു

വീട്ടിലെല്ലാരും അങ്ങനെയവനെ
സ്നേഹിച്ചു തുടങ്ങി അന്നുമുതൽ

അടുക്കള രാജാവായി വീണ്ടും
അരച്ചു തുടങ്ങി അമ്മിക്കുട്ടൻ

അഷ്‌ന ജയകുമാർ
സൂര്യകാന്തി വിദ്യാർത്ഥി
മക്കർപുര പഠനകേന്ദ്രം
വഡോദര

 

0 Comments

Leave a Comment

Recent Comments

FOLLOW US