കൊടും വേനല്‍
ഉരുകുന്ന വേനലില്‍ തളരുന്ന ഹൃദയങ്ങള്‍
തേടുന്നതൊരുതുള്ളി ദാഹനീരിനായ്
വരളുന്ന ഭൂമിയില്‍ പിടയുന്ന ജീവിതം
പച്ചപ്പുതേടി ഓടി മടുക്കെ
മുത്തശ്ശിക്കഥപോലെ മണ്മണറഞ്ഞുള്ളൊരാ
മാമരക്കൂട്ടങ്ങള്‍ ഇന്നെവിടെ
ലോകത്തെ വെട്ടിപ്പിടിക്കുന്ന വ്യഗ്രത
തടസ്സമായന്നാ മരങ്ങള്‍ പിഴുതുപോയ്
ഏറുന്ന വെള്ളത്തില്‍ ഏങ്ങലടിച്ചവര്
നീറുന്ന നെഞ്ചുമായ് ഇന്നു നില്പ്പൂ
കുത്തിയൊലിച്ചൊരാ പുഴകളില്ല
കലിതുള്ളിയോടിയ തിരകളില്ല
വേനലിന് പടികള്‍ പതിയെ കയറുവാന്‍
പിടിവള്ളിയായൊരരുവിയില്ല
പെയ്തൊരാകാര്മുകില് പതിയെ മടങ്ങെ
ഒരുതുള്ളി നീര്കണം മണ്ണിലിറങ്ങാതെ
അറിവിനായ് തേടി നടന്ന നമ്മള്
ആദ്യമായറിയേണ്ട പാഠമീ പ്രകൃതിയെ
ഇനിയും മടിക്കേണ്ട നമ്മളെല്ലാം
ഒരുമിച്ചു നട്ടിടാം കുഞ്ഞുതൈകള്‍
കാലങ്ങളേറെ കടന്നു പോയാലും
മണ്ണിനെ കാക്കുമാ നന്മ മരങ്ങള്‍
ശ്രീജ ഗോപാല്‍, സൂറത്ത്