പുതുമയായി മലയാളം മിഷൻ സുവനീർഷോപ്പ്

പുതുതരംഗമായി സുവനീര്‍ഷോപ്പ് ഐ.എഫ്.എഫ്.കെ യില്‍

24-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളം മിഷന്‍റെ ആദ്യ സുവീര്‍ഷോപ്പ് അതിഥികള്‍ക്ക് പുതിയൊരനുഭവമായി തദ്ദേശിയരും വിദേശീയരും അടക്കമുള്ള നിരവധി സിനിമപ്രേമികള്‍ ഇത്തവണ മടങ്ങിയത് മലയാളം മിഷന്‍ വിഭാവനം ചെയ്ത ഭാഷയുടെ സുവനീറുകളുമായിട്ടാണ്. ടാഗോര്‍ തീയേറ്ററില്‍ സജ്ജീകരിച്ച സുവനീര്‍ഷോപ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു സുവനീര്‍ഷോപ്പ് ഒരുങ്ങിയത്. മൂന്ന് തരത്തിലുള്ള സുവനീറുകളാണ് ഐ.എഫ്.എഫ്.കെ യില്‍ പ്രദര്‍ശിപ്പിച്ചത്. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും മുദ്രകള്‍ ആലേഖനം ചെയ്ത കപ്പുകള്‍, സഞ്ചിബാഗുകള്‍, ടീ-ഷര്‍ട്ടുകള്‍ എന്നിവയാണവ. ഭാഷ വായ്മൊഴിയിലൂടെയും വരമൊഴിയിലൂടെയും മാത്രമല്ല, മുദ്രകളിലൂടെയും സഞ്ചരിക്കുകയും വ്യാപിക്കുകയും ചെയ്യുമെന്ന ആശയമാണ് സുവനീറുകള്‍ക്ക് പിന്നില്‍. 2019 ജൂണ്‍ 19-നാണ് മുഖ്യമന്തി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്.

ലോകകേരളസഭയില്‍

ലോകകേരളസഭ 2020-ല്‍ സുവനീര്‍ഷോപ്പിന്‍റെ രണ്ടാം വേദിയൊരുങ്ങി. ഡിസംബര്‍ 31-ന് ലോകകേരളസഭയുടെ ഭാഗമായി യൂനിവേഴ്‌സിറ്റി കോളേജില്‍ നടന്ന പ്രവാസി സാഹിത്യ സമ്മേളനത്തിലും ജനുവരി 2, 3 തീയതികളില്‍ കേരളനിയമസഭയില്‍ നടന്ന സഭയുടെ രണ്ടാം സമ്മേളനത്തിലുമാണ് മലയാളം മിഷന്‍ സുവനീര്‍ഷോപ്പ് ഒരുക്കിയത്. നല്ല പ്രതികരണമാണ് പ്രവാസികളുടെ ഭാഗത്തുനിന്ന് സുവനീര്‍ഷോപ്പിന് ലഭിച്ചത്. ഇത്തവണ കപ്പുകള്‍, സഞ്ചിബാഗുകള്‍, ടീഷര്‍ട്ടുകള്‍ എന്നിവയ്ക്ക് പുറമെ ടേബിള്‍ ടോപ്പ് കലണ്ടര്‍, ബുക്ക്മാര്‍ക്ക് എന്നിവയും സുവനീര്‍ഷോപ്പില്‍ ഒരുക്കിയിരുന്നു.

സാംസ്‌കാരിക വിനിമയ വിരുന്നില്‍

കേരളസര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ്, മലയാളം മിഷന്‍, ഭാരത് ഭവന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമി സൗത്ത്സോണ്‍ കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജനുവരി 25, 26 തീയതികളില്‍ കേരള-തമിഴ്‌നാട് സംസ്‌കാരിക വിരുന്ന് 2020-ല്‍ സുവനീറുകള്‍ക്കായി മൂന്നാമത്തെ ഷോപ്പ് ഒരുങ്ങി. ചെന്നൈ മദ്രാസ് കേരളസമാജത്തിലാണ് സുവനീര്‍ഷോപ്പ് സജ്ജമായത്. മികച്ച പ്രതികരണമാണ് സുവനീറുകള്‍ക്ക് ലഭിച്ചത്. ഓണ്‍ലൈന്‍, വിനോദസഞ്ചാരമേഖല, വിവിധ കലാ-സാംസ്‌കാരിക സ്ഥാപനങ്ങള്‍, മേളകള്‍ എന്നിവിടങ്ങളിലെല്ലാം സുവനീറുകളുടെ വിപണനസാധ്യത കണ്ടെത്താനുള്ള ഒരുക്കത്തിലാണ് മലയാളം മിഷന്‍.

0 Comments

Leave a Comment

FOLLOW US