കാടിന്റെ കഥ
പണ്ട് പൂത്തുലഞ്ഞു വിളഞ്ഞ്
പഴുത്ത കാടുകളിൽ അജ്ഞാതനായ
ഒരു ജീവി കാലുകുത്തി
ആ അപരിചിതന്റെ പേര്
പരിഷ്കൃതൻ
അവന്റെ കൈയിലെ
ചിമ്മുന്ന മഴു കണ്ട്
കാട് കൗതുകം കൊണ്ടു
പരിഷ്കൃതൻ മഴുകൊണ്ട് കാട് വെട്ടി
കരച്ചിലും തേങ്ങലും നിലവിളിയുമായി
കാടൊഴിഞ്ഞു
കോൺക്രീറ്റ് സൗധങ്ങളാൽ
കാട് നിറഞ്ഞു ഫാക്ടറി വന്നു
കറുത്ത പുക ചീറ്റുന്ന വണ്ടികൾ നിറഞ്ഞു
മലിനപ്പെട്ട പ്രാണവായു
ജീവനുകളെ ശ്വാസം മുട്ടിച്ചു കൊന്നു.
പച്ചപ്പ് തേടിയാൽ കിട്ടാത്ത
കനിയായി മാറി
വായുവും മണ്ണും ജലവും
വിഷമയമായ് വയ്യാ!
ഇനിയും സഹിക്കാൻ
തലമുറകൾ കരിഞ്ഞുപോകുന്നു
നിറുത്തു മനുഷ്യാ പരിഷ്കാര ഭ്രമങ്ങൾ
പ്രകൃതിയെ, ജീവനെ വീണ്ടെടുക്കുക
മഴുമാറ്റി മൺവെട്ടിയാക്കുനിൻ
ആയുധം പണിയുക, വിളയിക്കുക
സമൃദ്ധിയുടെ പൊൻകനികളെ
തെളിയുക നാളെയുടെ നൻമയായ് നീ
രമ്യ നായർ
മലയാളം മിഷൻ വിദ്യാർത്ഥിനി, കച്ച്