എന്‍റെ ഭാഷ

മനം നിറഞ്ഞോര്‍മിക്കാനെന്‍റെ ഭാഷ
മലയാളമല്ലോ ആ ശ്രേഷ്ഠഭാഷ
നമ്മിലെ നന്മകള്‍ പാടും ഭാഷ
മാറോടു ചേര്‍ക്കാന്‍ നാം വെമ്പും ഭാഷ
മലയാളമല്ലോ ആ നല്ല ഭാഷ
മലയാളിക്കഭിമാനമേകും ഭാഷ
ദൈവത്തിന്‍റെ നാടിന്‍റെ സ്വന്തം ഭാഷ
കേള്‍ക്കുവാനെത്രയോരിമ്പമുള്ള
ശീലുകളോതി തരുന്ന ഭാഷ
കേരളമണ്ണിന്‍റെ മക്കള്‍ നമ്മില്‍
തേനായ് പാലായ് ഒഴുകും ഭാഷ
മധുര സ്മരണകള്‍ നെയ്തു
മറുനാട്ടിലെന്നെ തഴുകും ഭാഷ
അമ്മയില്‍ നിന്നും പഠിച്ച ഭാഷ
എന്‍നാവിലാദ്യമായ് ഉയര്‍ന്ന ഭാഷ
ആദ്യാക്ഷരങ്ങള്‍ പകര്‍ന്ന ഭാഷ
അറിവിന്നുറവിടം എന്‍റെ ഭാഷ
മലനാടും മറുനാടും ഓമനിക്കും
മധുരം മലയാളം എന്‍റെ ഭാഷ
ഒരു നാളും മങ്ങാതെ നാവിന്‍ തുമ്പില്‍
വിരിയട്ടെ എന്‍ഭാഷ കാന്തിതൂകി
നിറവാര്‍ന്ന് നില്‍ക്കട്ടെ നമ്മിലെന്നും
നാടിന്‍റെ നേര്‍ക്കാഴ്ചയോതും ഭാഷ
അവിരാമം നമ്മള്‍ക്ക് പാടിയാടാം
മലയാളമാണെന്‍റെ മാതൃഭാഷ
എന്നും മലയാളമാണെന്‍റെ മാതൃഭാഷ

ശൈല രാജന്‍, അഹമ്മദാബാദ്

0 Comments

Leave a Comment

Recent Comments

FOLLOW US