കേരളഗാനം

കേളികേട്ടൊരു കേരളനാടേ
കേരങ്ങള്‍ തിങ്ങുന്ന നാടേ
മാമലനാടേ മാമാങ്ക നാടേ
മാവേലി വാണൊരു നാടേ
മോഹിനിയാട്ടമാടുന്ന നാടേ
കഥകളികെട്ടുന്ന നാടേ
കൈകൊട്ടി കളിയാടുന്ന നാടേ
കളരിപ്പയറ്റിന്‍റെ നാടേ
കണ്ണിന്‍ കൗതുകമായൊരു നാടേ
കാവ്യ മനോഹര നാടേ
മണ്ണില്‍ വിണ്ണായ് വിലസും നാടേ
മലയാള തറവാടേ…

ഉണ്ണി വാര്യത്ത്, മുംബൈ

0 Comments

Leave a Comment

Recent Comments

FOLLOW US