കൊച്ചുതുമ്പി

മൂവാണ്ടന്‍ ചോട്ടിലെ തൈമുല്ല പൂത്തപ്പോള്‍
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പി?
നീയെങ്ങു പോയെന്റെ കൊച്ചു തുമ്പി?

മഞ്ഞിന്റെ കുളിരില്‍ മുങ്ങുവാന്‍ പോയോ?
പൊന്നിന്‍ വെയിലില്‍ ഉറങ്ങിപ്പോയോ?
തൈമുല്ലപ്പൂക്കളില്‍ തത്തിക്കളിക്കുവാന്‍
നീയെന്തേ വന്നില്ല കൊച്ചുതുമ്പി?


പൂമ്പൊടി തിന്നുവാന്‍ പോയതാണോ?

പൂന്തേന്‍ നുകരുവാന്‍ പോയതാണോ?
പൂന്തേന്‍ നുകര്‍ന്നു പൂവിന്‍ മടിത്തട്ടില്‍
ഉന്‍മത്തയായി നീ മിഴികൂമ്പിയോ?

നിന്നെ കാണാന്‍ ഞാന്‍ കേഴുന്നു
പൂമണവും പേറി കാത്തിരിപ്പൂ
നീ വരികില്ലേ കിന്നാരം ചൊല്ലാന്‍?
നീയെന്നെ മറന്നുവോ കൊച്ചുതുമ്പി?

പൂമ്പൊടിയില്ല നിനക്കു നല്‍കീടാന്‍
നറുതേനുമില്ലല്ലോ എന്റെ പക്കല്‍
എങ്കിലും നിന്റെ സ്പര്‍ശനമേല്‍ക്കാന്‍
വെമ്പുന്നു എന്‍ മനം കൊച്ചുതുമ്പി….

എന്‍ സുഗന്ധം നിനക്കിഷ്ടമല്ലേ ?
എന്‍ ചുറ്റും പാറിപറക്കാറില്ലേ
എന്നിട്ടുമെന്തേ വന്നില്ലിന്നു
ഓടി വാ ഓടി വാ കൊച്ചുതുമ്പി….

– രാധാകര്‍ത്ത, മലയാളം മിഷന്‍, കച്ച് കേരളസമാജം

0 Comments

Leave a Comment

FOLLOW US