“വേരുകൾക്കു പറയുവാനുള്ളത് “
വേര് അറുത്തു നീ
മാറ്റാത്ത കനിവിനു
വേരിൽനിന്ന് വീണ്ടും
തളിർത്തിടട്ടെ ഞാൻ…
നിനക്കായ് പൂക്കണ –
മിനിയും കായ്ക്കണം
താങ്ങും തണലുമേകാ-
നിനിയും തളിർത്തിടട്ടെ…
സ്വാർത്ഥവഴിയിൽ
എല്ലാം നേടിയെന്ന
മൂഢതയിൽ പിടഞ്ഞു
തനിയെ മടങ്ങുമ്പോൾ…
വിറകുകൊള്ളിയായ്
നിന്നെ പുണർന്നു
ഞാനൊരു പിടി ചാരവും
നൽകിടട്ടെ വളമായി… !!
വേര് അറുത്തു നീ
മാറ്റാത്ത കനിവിനു
വേരിൽ നിന്നു വീണ്ടും
തളിർത്തിടട്ടെ ഞാൻ…
സ്മിത എസ് നായർ,
മലയാളം മിഷൻ അദ്ധ്യാപിക
ഉമർഗാവ്