പുലരി
ഇളമഞ്ഞുപെയ്യുന്ന പുലരിയിലേക്കിതാ
ഇതളൊന്നുമാത്രം വിടര്‍ന്ന പൂക്കള്‍
ഇമയനക്കത്തിന്റെ നേര്‍ത്ത സ്മിതത്തോടെ
പറയുന്നു സൂര്യന്ന് സുപ്രഭാതം
ഇതളുകളൊന്നായി വിടരുന്നു പൂവുകള്‍
ഇടറാതെ ചൊല്ലുന്നു കീര്‍ത്തനം കുയിലുകള്‍
ഉണരെന്റെ കുഞ്ഞേ ഉടലാര്‍ന്ന പുലരിയെ
ഉറവെഴും പുഞ്ചിരിയോടെ കണ്‍പാര്‍ക്കുക
തെളിമയില്‍ ദിനകൃത്യമെല്ലാം നടത്തുക
വളരുക നാളെയുടെ ദീപമായി നിറയുക
രമണി വേണുഗോപാല്‍
മലയാളം മിഷന് അധ്യാപിക, ഷാര്‍ജ