മലയാളം മിഷന്: സുവനീര്‍ ഷോപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
ഭാഷ, ഭാഷണം മാത്രമല്ല. അത് ഔരു വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതത്തിന്റെ സമഗ്രഭാവത്തെയും സ്വാധീനിക്കുന്നതാണ്. ഭാഷാ പ്രചരണത്തിനായി സാമ്പ്രദായിക രീതികള്‍ മാത്രമല്ല. വേഷവിധാനങ്ങളുടെയും അലങ്കാരങ്ങളുടെയും വഴികള്‍കൂടി അവലംബിക്കാവുന്നതാണ് എന്ന തിരിച്ചറിവാണ് സുവനീര്‍ഷോപ് എന്ന ആശയത്തിലേക്ക് മലയാളം മിഷന് എത്തിച്ചേര്‍ന്നത്. സുവനീര്‍ഷോപ് ഒരു പ്രതീക്ഷിത വരുമാന മാര്‍ഗം കൂടിയായിട്ടാണ് വിഭാവനം ചെയ്യുന്നത്. ജൂണ്‍ 19 വ്യാഴാഴ്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് സുവനീര്‍ഷോപ് ഉദ്ഘാടനം ചെയ്തു.





