റിയാന്റെ കിണർ
ഒരു കൊച്ചുബാലന് തന്റെ ഇച്ഛാശക്തികൊണ്ടും മനസില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളര്‍ത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണ് റിയാന്റെ കിണര്‍……
“ലോകത്തിലെ വെള്ളം മുഴുവന്‍ ഒരു ബക്കറ്റില്‍ ഒതുക്കിയാല്‍ അതില്‍ ഒരു ടീസ്പൂണ്‍ വെള്ളം മാത്രമേ കുടിക്കാന്‍ പറ്റാവുന്നതുണ്ടാകൂ…” ശുദ്ധജലത്തിനായി ഒറ്റക്ക് പോരാടിയ റിയാന്റെ വാക്കുകളാണിവ. ആരാണ് റിയാന്‍? ലോകം അവന്റെ വാക്കുകള്‍ക്ക് ഇത്ര പ്രസക്തി നല്‍കിയത് എന്തുകൊണ്ട്?……
ഈ ലക്കത്തെ പൂക്കാലത്തിലൂടെ നമുക്ക് റിയാനെയും റിയാന്റെ കിണറുകളെയും കുറിച്ച് അറിയാം. കൂട്ടുകാർക്ക് വേണ്ടി അരുണയാണ് ഇത് തയ്യാറാക്കി അവതരിപ്പിക്കുന്നത്.