മലയാള മാസം
ഒന്നാം മാസം ചിങ്ങമാസം
ഓണം ചിങ്ങമാസത്തിലല്ലോ
പിന്നത്തെ മാസം കന്നി മാസം
തുലാം മൂന്നാം മാസമല്ലോ
തുലാവർഷത്തിൻ ശേഷമല്ലോ
വൃശ്ചികം വന്നിങ്ങു ചേർന്നീടുന്നു
ധനു, മകരം, കുംഭം, മീനം
മാസങ്ങളിങ്ങനെ പോയീടുന്നു.
കുംഭ മാസത്തിൽ ഭരണിയല്ലോ
മേട മാസത്തിൽ വിഷുക്കണിയും.
ഇടവം, മിഥുനം, കർക്കിടകം
മാസങ്ങളിങ്ങനെ പന്ത്രണ്ടല്ലോ.
കർക്കിടകത്തിൽ മഴയാണല്ലോ
കർക്കിടകത്തിൽ മഴയാണല്ലോ
കർക്കിടകത്തിൽ മഴയാണല്ലോ
കർക്കിടകത്തിൽ മഴയാണല്ലോ…
രചന – മഞ്ജു ജൈജു
ആലാപനം – ദീപു തോമസ്
മലയാളം മിഷൻ അദ്ധ്യാപകർ
കുവൈറ്റ് – SMCA – ഫഹാഹീൽ