പരീക്ഷാപ്പേടി 

നാട്ടിലെ എല്ലാ കൂട്ടുകാരും ഇപ്പോൾ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലാണ്. പൂക്കാലം കൂട്ടുകാർ പരീക്ഷപ്പേടിയുള്ളവരാണോ ? പരീക്ഷ എഴുതാൻ പേടിയില്ലാത്തതായി ആരാ ഉള്ളത് അല്ലേ. എന്നാൽ അത്ര പേടിക്കയൊന്നും വേണ്ട. പരീക്ഷയെ എങ്ങനെ പേടിയില്ലാതെ സമീപിക്കാം എന്ന് നമുക്ക് പറഞ്ഞുതരികയാണ് പ്രശസ്ത പോസിറ്റീവ് സൈക്കോളജിസ്റ്റും ഹെൽത്ത് ജേർണലിസ്റ്റുമായ സന്തോഷ് ശിശുപാൽ. കേട്ടുനോക്കൂ.

 

സന്തോഷ് ശിശുപാൽ

ഇദ്ദേഹം തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ്. 2001 മുതൽ പത്ര പ്രവർത്തന രംഗത്തുണ്ട്. കഴിഞ്ഞ 12 വർഷമായി മനോരമ ആരോഗ്യം മാഗസിനിൽ എഡിറ്റോറിയൽ ബോർഡ്‌ അംഗവും ഇപ്പോൾ മാഗസിന്റെ സീനിയർ എഡിറ്ററായും പ്രവർത്തിക്കുന്നു. മടിവേണ്ട ഒന്നാമനാകാം, ഇഷ്ട ഭക്ഷണം കഴിച്ച് വണ്ണം കുറയ്ക്കാം, പ്രമേഹം: ഹൗ ടു ലിവ് വിത് ഡയബറ്റിസ് എന്നീ മലയാളത്തിലെ ബെസ്റ്റ് സെല്ലർ പുസ്തകങ്ങളുടെ രചയിതാവാണ്. കള്ളക്കണ്ണാടി എന്ന കവിതാസമാഹരവും രസവും രസസിദ്ധാന്തവും (പഠനം) പ്രസിദ്ധീകരിച്ചിട്ടുണ്ട്.

0 Comments

Leave a Comment

FOLLOW US