മലയാളത്തിലെ പ്രശസ്തനായ കാലിഗ്രാഫി ചിത്രകാരനാണ് നാരായണ ഭട്ടതിരി. അക്ഷരം കൊണ്ടുള്ള ചിത്രമെഴുത്തെന്നോ കൈപ്പട ചിത്രമെന്നോ കാലിഗ്രാഫിയെ പറയാം.മലയാളത്തെ അക്ഷരങ്ങളിലൂടെ സ്നേഹിക്കുന്ന ഈ കലാകാരന്റെ കൈപ്പട ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടി കഴിഞ്ഞു. പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയുള്ള കൈപ്പട ചിത്രവേലക്ക് പുറമേ നിരവധി സിനിമകളുടെ ടൈറ്റിലുകളും അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്. യൂറോപ്യൻ, ചൈനീസ്, അറബി ഭാഷകളിലാണ് കൈപ്പട ചിത്രവേല പ്രചരിച്ചു തുടങ്ങിയതെങ്കിലും മലയാളം ഇതിന് നന്നായി വഴങ്ങുമെന്ന് ഭട്ടതിരി പറയുന്നു, ലോകത്തെവിടെ പോയാലും അവിടവുമായി ഇണങ്ങി ജീവിക്കുന്ന മലയാളിയെപ്പോലെ …

0 Comments

Leave a Comment

FOLLOW US