രക്തം ദാനം ഒരു മഹദ് കർമ്മമാണ്. ഒരാളുടെ ജീവൻ രക്ഷിക്കാനായി നിങ്ങൾ നല്കുന്ന രക്തം മറ്റൊരു വ്യക്തിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും. സാങ്കേതിക വിദ്യകളുടെ സഹായത്താൽ രക്തം ഉത്പാദിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാൽ രക്തം വേണ്ടിവരുന്ന സന്ദർഭങ്ങളിൽ രക്തദാനം വഴി മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ.
ഒരു മനുഷ്യന്റെ ശരീരത്തിൽ ശരാശരി 5 മുതൽ 6 ലിറ്റർ വരെ രക്തമുണ്ടാകും. 50 കിലോ തൂക്കമുള്ള ഒരാളിൽ നിന്ന് 350 മില്ലീ ലിറ്റർ രക്തം വരെ എടുക്കാവുന്നതാണ്. ദാനം ചെയ്യുന്ന ആളുടെയും സ്വീകർത്താവിന്റെയും രക്തസാമ്പിളുകൾ ചേരുന്നുണ്ടോ എന്ന് ക്രോസ് മാച്ചിംഗ് നടത്തിയ ശേഷം മാത്രമേ സ്വീകർത്താവിന്റെ ശരീരത്തിലേക്ക് രക്തം കയറ്റുകയുള്ളൂ. അല്ലെങ്കിൽ അവ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. ശസ്ത്രക്രിയകൾ, അവയവങ്ങൾ മാറ്റിവയ്ക്കൽ, അപകടങ്ങൾ. എന്നീ അടിയന്തര ഘട്ടങ്ങളിലാണ് രക്തദാനം ആവശ്യമായി വരിക. രക്തദാനം ചെയ്യുന്ന ആളുടെ ശരീരത്തിൽ 24-48 മണിക്കൂറിനകം രക്തം വീണ്ടും ഉണ്ടാകും.
രക്തദാനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് –
I. രോഗാവസ്ഥയിൽ രക്തദാനം ചെയ്യാൻ പാടില്ല.
2. 50 കിലോയും അതിൽ കൂടുതലും ഭാരമുള്ളവർക്ക് രക്തദാനം നടത്താം
3. രക്തസമ്മർദ്ദവും ഹീമോഗ്ലോബിന്റെ അളവും കൃത്യമായിരിക്കണം.
4. 18നം 60നും ഇടയിൽ പ്രായമുള്ളവർക്ക് രക്തം ദാനം ചെയ്യാം.
5. പുരുഷന്മാർക്ക് 3 മാസത്തിലൊരിക്കലും സ്ത്രീകൾക്ക് 4 മാസത്തിലൊരിക്കലും രക്തം ദാനം ചെയ്യാവുന്നതാണ്.