മലയാളം മിഷന്‍ യു.എ.ഇ. ചാപ്റ്ററിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന അബുദാബി മേഖലയുടെ
നേതൃത്വത്തില്‍ 2018 മെയ് 11, 12 വെള്ളി, ശനി ദിവസങ്ങളിലായി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് അധ്യാപക പരിശീലന കളരി സംഘടിപ്പിച്ചിരുന്നു. രണ്ട് ദിവസവും രാവിലെ 10 മണിക്ക് ആരംഭിച്ച കളരി
ഉച്ചഭക്ഷണത്തോടൊപ്പം വൈകീട്ട് അഞ്ച് മണി വരെ തുടര്‍ന്നു. ശനിയാഴ്ച ജോലിയുള്ള ഏഴുപേര്‍ക്കായി രാത്രി 8 മുതല്‍ 9.30 വരെ സ്‌പെഷ്യലായി പരിശീലനം നല്‍കുകയുണ്ടായി.

അബുദാബിയില്‍ നിന്ന് 43 പേരും അല്‍ഐനില്‍ നിന്ന് 8 പേരുമാണ് പങ്കെടുത്തത്. മലയാളം മിഷന്‍ അധ്യാപകനായ ശ്രീ. എം. ടി. ശശിയും മലയാളം മിഷന്‍ പരിശീലകനായ ശ്രീ. കെ.
കുഞ്ഞികൃഷ്ണനുമായിരുന്നു കളരിക്ക് നേതൃത്വം കൊടുത്തത്. സമാപനത്തില്‍ കളരിയില്‍ പങ്കെടുത്ത അധ്യാപകര്‍ തങ്ങളുടെ പരിശീലനകളരിയില്‍ നിന്നുായ തങ്ങളുടെ അനുഭവങ്ങള്‍ പങ്ക് വെച്ചു. പരിശീലനക്കളരി ഏറെ ആസ്വാദ്യാകരവും വിജ്ഞാനപ്രദവുമായിരുന്നുവെന്നാണു കളരില്‍ പങ്കെടുത്ത എല്ലാ അധ്യാപകരും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെട്ടത്.

പരിശീലനകളരിയുടെ ഔപചാരിക ഉദ്ഘാടനം രാവിലെ പത്ത് മണിക്ക് ലോക കേരള സഭ അംഗം ശ്രീ.
കെ. ബി. മുരളി നിര്‍വ്വഹിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ശ്രീ. എ. കെ. ബീരാന്‍ കുട്ടി, മലയാളം മിഷന്‍ യു.എ..ഇ. ചാപ്റ്റര്‍ കമ്മിറ്റി അംഗം ശ്രീ. വി. പി. കൃഷ്ണകുമാര്‍, അബുദാബി മേഖല ജോ. കണ്‍വീനര്‍മാരായ ശ്രീ. പുന്നൂസ് ചാക്കൊ, ശ്രീമതി സിന്ധു ഗോവിന്ദന്‍, കോര്‍ഡിനേറ്റര്‍മാരായ ശ്രീ. സഫറുള്ള പാലപ്പെട്ടി, ശ്രീ. ബിജിത്കുമാര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം സെക്രട്ടറി ശ്രീ. ജ്യോതിലാല്‍ ബാലന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

0 Comments

Leave a Comment

Recent Comments

FOLLOW US