പദപരിചയത്തിൽ ‘എഴുത്ത് ‘ എന്ന വാക്കിനെയാണ് കൂട്ടുകാർ ഇക്കുറി പരിചയപ്പെടുന്നത്. എന്താണ് എഴുത്ത് ? ലിഖിതം,ലേഖം, രചന തുടങ്ങിയവ എഴുത്തിന് പകരം പറയുന്ന വാക്കുകളാണെങ്കിലും എഴുത്തിന് നാനാർത്ഥങ്ങളുമുണ്ട്. കത്തുകളെ നമ്മൾ എഴുത്ത് എന്നു പറയാറുണ്ട്. തലയിലെഴുത്തെന്നും ചിത്രമെഴുത്തെന്നുമൊക്കെ നാം കേട്ടിട്ടുണ്ട്. എന്താണ് ഇതിന്റെയൊക്കെ അർത്ഥവ്യത്യാസം? പഴഞ്ചൊല്ലും കടങ്കഥയും കവിതയുമൊക്കെയായി എഴുത്തിനെ കുറിച്ചുള്ള പദവിശേഷങ്ങൾ കേട്ടു നോക്കൂ. അവതരിപ്പിക്കുന്നത് മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ ധന്യാ ലാൽ.