ബഷീറിന്റെ ‘പാത്തുമയുടെ ആട് ‘ കൂട്ടുകാർ വായിച്ചിട്ടുണ്ടോ? ഇക്കുറി കുട്ടികളുടെ പുസ്തകത്തിൽ പാത്തുമ്മയുടെ ആടിനെ നമ്മൾ പരിചയപ്പെടുന്നു. ബേപ്പൂർ സുൽത്താനെന്ന് മലയാളികൾ സ്നേഹത്തോടെ ഓർക്കുന്ന ബഷീറിനെ, ബഷീറിക്ക എന്ന വിളിച്ചുകൊണ്ടാണ് അവതാരകയായ സേറ സംസാരിച്ചു തുടങ്ങുന്നത് തന്നെ. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഹൃദ്യമായ ഭാഷയിൽ എഴുതിയിരുന്ന മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്റെ എക്കാലത്തെയും പ്രശസ്തമായ കൃതികളിലൊന്നാണ് പാത്തുമ്മയുടെ ആട്. എഴുത്തുകാരിയും പത്താം ക്ലാസ് വിദ്യാർത്ഥിനിയുമായ സേറ മറിയം ബിന്നിയാണ് ഈ പുസ്തകം തെരഞ്ഞെടുത്ത് അവതരിപ്പിക്കുന്നത്. ഡോക്യുമെന്ററി സംവിധായിക കൂടിയാണ് സേറ.