സാവിത്രിഭായി ഫൂലെ
ദളിതരെയും സ്ത്രീകളെയും അവകാശങ്ങളെ പറ്റി പഠിപ്പിക്കുകയും അവരുടെ അവകാശങ്ങൾക്കു വേണ്ടി പോരാടുകയും ചെയ്ത സാവിത്രിഭായി ഫൂലെ എന്ന സ്ത്രീയെ കുറിച്ച് കൂട്ടുകാർ കേട്ടിട്ടുണ്ടോ ? ഏകദേശം 200 വർഷം മുൻപ് ജീവിച്ചു മരിച്ച (1831 -1897 ) സാവിത്രി ഭായി ഫൂലെ എന്ന മഹാരാഷ്ട്രക്കാരിയെ
കുറിച്ച് ചരിത്ര പുസ്തകങ്ങളും കാര്യമായി ഒന്നും പറയുന്നില്ല. ഇന്ത്യയിൽ ആദ്യമായി പെൺകുട്ടികൾക്കായി സ്കൂൾ സ്ഥാപിച്ച സ്ത്രീ, കവിയായിരുന്നു, സ്ത്രീ വാദത്തിനു ആധുനിക മുഖം നൽകിയത് അവരാണ്. ദളിതരായ മനുഷ്യരുടെ അവകാശങ്ങൾക്കു വേണ്ടി നില കൊണ്ട ജ്യോതിബാ ഫൂലെ എന്ന സാമൂഹ്യ പരിഷ്കർത്താവിനെ വിവാഹം ചെയ്യുമ്പോൾ സാവിത്രിക്കു 9 വയസ്സേ ഉണ്ടായിരുന്നുള്ളു. ജ്യോതിബാക്ക് 13 വയസ്സും. രണ്ടു പേരും പിന്നോക്ക വിഭാഗമായ മാലി ജാതിയിൽ (പൂന്തോട്ട ജോലികൾ ചെയ്യുന്നവർ) പെടുന്നവരായിരുന്നു. അന്ന് നിലവിലിരുന്ന വ്യവസ്ഥക്ക് വിരുദ്ധമായി സാവിത്രി ഭായിയെ വിദ്യാഭാസം തുടരാൻ ജ്യോതിബ പ്രേരിപ്പിച്ചു.
സാവിത്രിഭായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉടൻ ജ്യോതിബായും സാവിത്രിയും ചേർന്ന് പൂനെയിൽ പെൺകുട്ടികൾക്കായുള്ള ആദ്യ വിദ്യാലയം തുടങ്ങി. അധിക വൈകാതെ ശൂദ്ര, ദളിത് സമുദായങ്ങളിലെ പണിയെടുക്കുന്ന മുതിർന്ന ആളുകൾക്കായി സാവിത്രി ഫൂലെ രാത്രി പള്ളികൂടങ്ങൾ തുറന്നു. പ്ലേഗ് രോഗം ബാധിച്ചവരെ ശുശ്രൂഷിക്കാന് തുടങ്ങിയ സാവിത്രിഭായി അതേ രോഗം പിടിപെട്ട് 1897 ൽ മരിച്ചു. ജനുവരി മൂന്നിന് സാവിത്രി ബായുടെ 184-ആം ജന്മവാർഷികമാണ്. സാവിത്രിഭായി ഫൂലെയുടെ ജീവിതത്തെയും അവരുടെ സംഭവനകളെയും പറ്റി രാഷ്ട്രീയ-സാമൂഹ്യ പ്രവർത്തകയും പിഎസ്സി അംഗവുമായ ആർ.പാർവതി ദേവി സംസാരിക്കുന്നു.