ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രു രചിച്ച പ്രശസ്തമായ പുസ്തകമാണ് ‘വിശ്വചരിത്രാവലോകം’. സ്വാതന്ത്ര്യ സമരകാലത്തിനിടയ്ക്ക് പലപ്പോഴും ജയില്‍വാസത്തിലായിരുന്നു നെഹ്രു. ജയിലിൽ നിന്ന് തന്റെ മകൾ ഇന്ദിര പ്രിയദർശിനിക്ക് അയച്ച കത്തുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. മകളോടുള്ള കുശലാന്വേഷണങ്ങൾ മാത്രമായിരുന്നില്ല ഈ കത്തുകളുടെ ഉള്ളടക്കം. മാനവരാശിയുടെ വികാസ പരിണാമങ്ങള്‍, പുരാതന നാഗരികതയുടെ ശേഷിപ്പുകള്‍, ചരിത്രത്തിന്റെ ഗതിവിഗതികള്‍, ലോകത്തിന്റെ ചരിത്രം തന്നെ ചുരുക്കിപ്പറയുകയായിരുന്നു ഈ കത്തുകളിലൂടെ നെഹ്രു. പൂക്കാലം വായനയില്‍ വിശ്വചരിത്രാവലോകത്തെ പരിചയപ്പെടുത്തുന്നു എം. സ്വരാജ് എം.എല്‍.എ.