പദപരിചയത്തില്‍ ‘അമ്മ’ എന്ന വാക്കിനെയാണ് നമ്മള് പരിചയപ്പെടുന്നത്. കുഞ്ഞു വായില്‍ നിന്ന് പുറപ്പെടുന്ന ‘മ്മ്’ എന്ന അനുനാസിക ശബ്ദമായാണ് ഈ വാക്കിനെ നാം ആദ്യം കേട്ട് തുടങ്ങുക. എവിടെ നിന്നാവും ‘അമ്മ എന്ന പദം ഉണ്ടായത്? സംസ്കൃതത്തിൽ ‘അമ്പ’ എന്നൊരു പദം ഉണ്ട്. പ്രപഞ്ചത്തിന്റെ അധിനായികയായി അമ്പയെ വിശേഷിപ്പിക്കാറുണ്ട്. അമ്പയില്‍ നിന്നാവും ‘അമ്മ’ ഉത്ഭവിച്ചിരിക്കുക. പഴഞ്ചൊല്ലുകളിലും പുരാണങ്ങളിലും സാഹിത്യത്തിലും പ്രതിപാദിക്കുന്ന ‘അമ്മ’ സങ്കല്പത്തെ ‘അമ്മ’ എന്ന വാക്ക് ചേര്‍ന്ന പ്രയോഗങ്ങളെ, അമ്മ എന്ന ശക്തിയെ നമുക്ക് പരിചയപ്പെടുത്തുകയാണ് ‘പദപരിചയത്തില്‍ ഐറിസ് ടീച്ചര്‍
(തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജില്‍ നിന്ന് വിരമിച്ച മലയാളം അധ്യാപികയാണ് ഡോ. ഐറിസ് കൊയ്ലോ)